Friday, 18 May 2012

മാണിക്കോത്ത് പത്മനാഭൻ


   കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തു താമസമാക്കിയ മാണിക്കോത്തിനെ അറിയുന്ന ഒരാൾ വേണുക്കുട്ടൻ നായർക്ക് അയച്ച കത്ത്.
ശ്രീ.വേണുക്കുട്ടൻ നായർക്ക്,
                  11/10/2002 ന്റെ ദേശാഭിമാനി പത്രത്തിൽ താങ്കളുടേതായ ഒരു അഭ്യർഥന വായിക്കാനിടയായി.  താങ്കൾക്ക് വന്നുപെട്ട ദുരനുഭവത്തിനും നിസ്സഹായതയ്ക്കും തികഞ്ഞ ദുഃഖമുണ്ട്.  7 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന മുൻ വാർത്തയുടെ ഉറവിടത്തിനാധാരം മാണിക്കോത്തു പത്മനാഭനും കുഡുംബവുമാണന്ന വസ്തുത പത്രത്തിലൂടെ അറിഞ്ഞപ്പോൾ ഞങ്ങൾ മലബാറുകാർക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല.  അതിന് ചില കാരണങ്ങൾ താങ്കളുടെ അറിവിലേയ്ക്കായി കുറിക്കട്ടെ.
        മൊത്തമായും ചില്ലറയായും തട്ടിപ്പുകൾ നടത്തിവന്നിരുന്ന ആ കുഡുംബം മാന്യമായ തട്ടിപ്പു നടത്താൻ തിരുവനന്തപുരത്തേയ്ക്ക് ചേക്കേറുകയായിരുന്നു.  കാലം അവധികൊടത്തതിനാലാകാം കണ്ണൂർ ജില്ലക്കാർക്കും സമീപജില്ലക്കാർക്കും ആശ്വാസമായിട്ടുണ്ടാകും.
           ഇയാൾ ഭക്തദാസൻ മാണിക്കോത്തു പത്മനാഭൻ എന്ന് സ്വയം വിശേഷിപ്പിക്കുന്നു. ഗണകസമുദായം ( കണിയാർ ) . കണ്ണൂർ ജില്ലയിലെ കടാച്ചിറയ്ക്കു സമീപം. പൈതൃകമായി കിട്ടിയ സംസ്കൃത പാണ്ഡിത്യം. പ്രാഥമിക വിദ്യാഭ്യാസം മാത്രം. കുട്ടിക്കാലം മുതൽക്കേ അഴുക്കുനിറഞ്ഞ ജീവിതം. സാമൂഹ്യവിരുധരുമായുള്ള ബന്ധങ്ങൾ നിമിത്തം കുഡംബത്തിൽ നിന്നും അകലേണ്ടി വന്നു. ഒറ്റപ്പെട്ടജീവിതം ഹരമാക്കി..ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കി. അതിലിടയ്ക്ക് ഭക്തിയും മതവും ജ്യോതിഷവും ആയുധമാക്കിയുള്ള ജീവിതത്തിന് നിറം പിടിപ്പിക്കാൻ കളവും ആർഭാടവും പ്രചോദനമേകി.  മതാന്ധന്മാരും ഭക്തന്മാരും ഇയാളുടെ പിറകെ ധാരാളം. വേഗം തഴച്ചു വളരുന്ന പ്രതിഭാസമാണ് മതാധിഷ്ഠിത ഭക്തി. വി.എച്ച്.പി.യും ആർ.എസ്സ്. എസ്സും ജനസംഘം അതിനോട് സഹകരിക്കാൻ സന്മനസ്സുള്ളവരും മറ്റിതര നിഷ്പക്ഷരും ഒത്തുചേർന്നപ്പോൾ ഇയാൾ ഭക്തദാസനായി സ്വയം വിശേഷിപ്പിക്കപ്പെട്ടു.
        ഗുരുവായൂരപ്പനും ശ്രീ മൂകാംബികയും അവയെ അടിസ്ഥാനമാക്കിയുള്ള തന്ത്ര മന്ത്ര വിദ്യകളും പൂജകളും സ്വയം ഏറ്റെടുത്ത് ഭാര്യാസമേതം ഭക്ത സദസ്സുകളിൽ ക്ഷണിച്ചും ക്ഷണിക്കാതെയും അവധൂതനായി എത്തിപ്പെടുകയും അതിലൂടെ പണച്ചാക്കുകളെ കേന്ദ്രീകരിച്ച് പണം സമ്പാദിച്ച് ആർഭാടകര മായജീവിതം നിത്യതൊഴിലാക്കിവരികയുമായിരുന്നു.
     ഇന്ത്യയിൽ മുൻപ്രധാനമന്ത്രി ശ്രീമതി.ഇന്ദിരാഗാന്ധി നടപ്പിലാക്കിയ അടിയന്തിരാവസ്ഥ ഇയാൾക്ക് നല്ലൊരു തണലായിരുന്നു. കുറ്റകൃത്യങ്ങളുടെ മഹാപ്രവാഹം.  അതിന് നേതൃത്വം കൊടുത്ത രാഷ്ട്രീയ സാമൂഹ്യപ്രമാണി മാരുടെ മാടമ്പിത്തരങ്ങൾക്ക് ജ്യോതിഷംവഴി ഊഹം പറച്ചിലും പ്രതിവിധികൾ നിർദ്ദേശിക്കുകയുംവഴി ഒട്ടനവധി സുഹൃത്തുക്കളെ വീണുകിട്ടി.  മലബാറു കാരായ പോലീസ് ഓഫീസർമാരുടെ നിരന്തര സമ്പർക്കം അഴിമതിക്കും തട്ടിപ്പിനും ഇയാൾക്ക് പ്രചോദനമേകി.  അറിഞ്ഞോ അറിയാതെയോ മൂത്ത മകനും ( മധുസ്വാമി ) കണ്ടും കേട്ടും കൊച്ചുകൊച്ചു തെറ്റുകൾ ചെയ്യാൻ തുടങ്ങി. എല്ലാവിധ സാമൂഹ്യവിരുധ സ്വഭാവവും ആ കുഡുംബത്തിലാകെ ഒരു ജ്വരം പോലെ പടർന്നു കയറാൻ അധികകാലം വേണ്ടിവന്നില്ല.
       വടക്കേമലബാർ ക്ഷേത്രങ്ങളുടെ സംഘമ സ്ഥലമണ്. മുക്കിനുമുക്കിനു ക്ഷേത്രങ്ങൾ - പൊട്ടിപ്പൊളിഞ്ഞവയും പുതിയവയും.  അവിടയൊക്കെ തീവ്രമതവാദികളുടെ നുഴഞ്ഞുകയറ്റം. അതിലൊക്കെ ഇയാളുടെ ഇടപെടൽ.  മതപ്രസംഗം.. തന്ത്ര മന്ത്ര പൂജാദികളുടെ ചാർത്തുകൾ..അതിലിടയ്ക്ക് നാട്ടുമാധ്യസ്ഥം. പോലീസ് ഓഫീസർമാരുമായുള്ള നിരന്തരമായ ഇടപെടൽ അത്തരം മധ്യസ്ഥതയ്ക്ക് ആഴവും പരപ്പും വന്നുചേർന്നു.  ക്രമേണ അത്തരം പോലീസ് ഉദ്യോഗസ്ഥരുടെയിടയിൽ അവ മതിപ്പുളവാക്കി.  ഒളിഞ്ഞും തെളിഞ്ഞും തട്ടിപ്പിനിരയായവർ ബഹളം വയ്ക്കാൻ തുടങ്ങി.  അതിൽനിന്നും രക്ഷപ്പെടാൻ മലപ്പുറം ജില്ലയിൽ നിന്നും ഒരു അമ്പാസിഡർ കാർ വാങ്ങി.  പണം മുടക്കാതെ.  സേട്ടുവിന് ലോണുള്ളകാർ അന്തുചെയ്തെന്നറിയില്ല.  പലരുടേയും പേരുകൾ ഇതിൽ ഉൾപ്പെടുത്താൻ കഴിയാത്തതുകൊണ്ടല്ല. മറിച്ച് ഒരു അധമാധമന്റെ തട്ടിപ്പിനിരയായവർ പ്രഗത്ഭരും പ്രശസ്തരുമാണെന്ന വിവരം മാലോകരറിയുന്നതിൽ ലജ്ജയുള്ളതിനാലാണ്.
       എന്നാലും ഇവിടെ കണ്ണൂർ ജില്ലയിൽകോഴിക്കോട് ജില്ലയുടെ മലയോര പ്രദേശങ്ങളിൽ ഏത് ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെട്ടാലും റിട്ടയർചെയ്ത പോലീസ് ഓഫീസർമാരടക്കമുള്ളവർക്കും ഇയാളെ ചുറ്റിപ്പറ്റി നിരവധികഥകൾ പറയാനുണ്ട്. നിരവധികുഡുംബങ്ങളെ കുളം തോണ്ടിച്ച കഥകളുടെ രസകരമായതും സങ്കടകരമായതുമായ അനുഭവങ്ങൾ നിരവധി.  
   ഒടുവിൽ നാട്ടുകാർക്ക് സഹികെട്ട് അയൽ വീട്ടുകാരുടെ സഹകരണത്തോടെ ജന്മസ്ഥലത്തിൽ നിന്നും അടിച്ച് ഓടിക്കുകയായിരുന്നു.  മകളുടെ വിവാഹം വരെ ഒരു നല്ലതട്ടിപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷിത്വ മാണന്ന് അന്നാട്ടുകാർക്ക് നന്നായറിയാം.  അതിന്റെ അണ്ഡകടാഹത്തിൽ നിന്നും പിറന്നുവീണ പാവം ഏഴുവയസ്സുകാരി ഇതൊക്കെ അറിയുന്നുണ്ടോ  ?  അതിന് ഇതൊക്കെ അറിയാമോ  ?
      ദീർഘിപ്പിക്കുന്നില്ല.  പ്രിയസുഹൃത്തേ ഇനി അഥവാ താങ്കൾ പ്രീണിപ്പിച്ചെങ്കിൽ ദൈവത്തിന്റെ തിരുമുമ്പിൽ താങ്കൾ കുറ്റക്കാരനല്ല.  സ്വയം കൃതാനർഥം എന്ന് മാണിക്കോത്തു പത്മനാഭനും ദിവ്യശക്തിയുള്ള മധുസ്വാമിക്കും അവകാശപ്പെടാൻ ധാരാളം.
             ഈ എഴുത്ത് അവസാനിപ്പിക്കുമ്പോൾ എഴുതിയവന്റെ പേരിവിടെ എഴുതുന്നില്ല. അന്വേഷണത്തിന്റെ തീവ്രതയ്ക്ക് ഇത് ഉതകുമെന്നാശിക്കുന്നു. ആരേയും ആക്ഷേപിക്കാൻ ഉദ്ദേശ്യമില്ല.  ഈ ജന്മത്തിൽ കണ്ടുമുട്ടുമെങ്കിൽ നേരിൽ പറയാം. പത്രക്കുറിപ്പിലൂടെ ഈ എഴുത്ത് കിട്ടിയെന്ന്റിയാൻ ആഗ്രഹമുണ്ട്.
               മാണിക്കോത്തിന്റെ ശിഷ്യൻ.
ഈ കത്ത് ദേശാഭിമാനി പ്രസിധീകരിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഈ കത്തിന്റെ കോപ്പി കൊടുത്തിട്ടും മാണിക്കോത്തിനേയും കുഡുംബത്തിനേയും രക്ഷിക്കാൻ കത്ത് പൂഴ്ത്തി. രാഷ്ട്രീയക്കാരും കക്ഷികളെ സംരക്ഷിക്കണമെന്നുള്ളതുകൊണ്ട് അവരും ഇടപെട്ടേയില്ല. കോടതിയും മാണിക്കോത്തിനേയും കുഡുംബത്തിനേയും രക്ഷിക്കാൻ കത്തിനെ തെളിവായി സ്വീകരിച്ചില്ല.

2 comments:

  1. ഭക്തിവ്യവസായം...

    ReplyDelete
    Replies
    1. ശ്രീ.അജിത്ത്,
      നന്ദി

      Delete