മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
ഇത് കുഞ്ഞുന്നാളിൽ അദ്ധ്യാപകൻ പഠിപ്പിച്ച പാഠം. മാവേലിത്തമ്പുരാൻ ഭരിച്ച സുന്ദരഭൂമിയണത്രെ
ഇന്നത്തെ കേരളം. ദൈവത്തിന്റെ സ്വന്തം നാട്. മലയാള നാട്.
ജനാധിപത്യരാജ്യമായ ഇന്ത്യയുടെ
തെക്കേയറ്റത്തുള്ള ഇത്തിരിപ്പോന്ന അംശം.വിദ്യാഭ്യാസത്തിലും സാക്ഷരതയിലും മാത്രമല്ല,
ആധുനിക യുഗത്തിലെ എല്ലാനേട്ടങ്ങൾക്കു പിന്നിലും മലയാളിയുടെ കരസ്പർശം ഉണ്ടാകും. അതിൽ
നമുക്ക് അഭിമാനിക്കാം.
എന്നാൽ ഇന്ന് ജനാധിപത്യം പണാധിപത്യത്തിന്
വഴിമാറിക്കൊടുത്തിരിക്കുന്നു. കള്ളവും ചതിയും ഗുണ്ടായിസവും സർവസാധാരണമായിരിക്കുന്നു.
സ്വന്തം നിലനിൽപ്പിനായി കൂടപ്പിറപ്പിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുക്കുന്നു മലയാളിമക്കൾ.
പാഞ്ചാലിയുടെ പിന്മുറക്കാർ നിരന്തരം
പീഡനത്തിനിരയാകുന്നു. …
ചിലരാകട്ടെ പീഡനമെന്ന വാക്കിനെ ആയുധമാക്കുന്നു. പുരുഷനുനേരേയുള്ള വജ്രായുധം. സ്ത്രീസംഘടനകൾ വിവേചനബുദ്ധിയില്ലാതെ പുരുഷനെ പീഡിപ്പിക്കുന്നു.
നെറ്റിചുളിക്കണ്ട.
അതെക്കുറിച്ച് പിന്നീട് പറയാം.
valare vishamam undakkunna kaaryangal sambhavikkunnu...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM....... vaayikkane...........
ReplyDeleteനന്ദി....വളരെ നന്ദി
Deleteനെറ്റി ചുളിയുന്നില്ല. എല്ലാം ശരിയാണല്ലോ
ReplyDeleteസന്തോഷം ശ്രീ.അജിത്ത്....
Delete