സ്പിരിറ്റുലോബി ഭരണം നിയന്ത്രിക്കുമ്പോൾ നിരപരാധികൾ
അപരാധികളാകുന്നു. സ്പിരിറ്റുകടത്തുകാരെക്കുറിച്ച് പുറം ലോകത്തെ അറിയിച്ചതിന്റെ പേരിൽ പീഠനവിധേയനായി ചത്തുജീവിക്കുന്ന മലയാളനാടകവേദിയിലെ കാരണവരായ പി.കെ.വേണുക്കുട്ടൻ നായരുടെ ഇന്നത്തെ അവസ്ഥ അറിയാൻ...
മാതൃഭൂമി പത്രവാർത്ത നോക്കുക. കേരളത്തിലെ അതിപ്രശസ്തനായ ഈ വ്യക്തിക്ക് പത്തുവർഷമായിട്ടും അപമാനിതനായി ..... കുറ്റവാളിയെപ്പോലെ ജീവിക്കേണ്ടിവരുന്നു. സ്വന്തം നിലനിൽപ്പിനുവേണ്ടി അദ്ദേഹത്തെ ഈ അവസ്ഥയിലെത്തിച്ച സ്പിരിറ്റുകടത്തുകാർ സമൂഹത്തിൽ മാന്യന്മാരായി ജീവിക്കുന്നു. ഇവിടെ സർക്കാരും കോടതികളുമെല്ലാം സ്പിരിറ്റുകടത്തുകാരെ രക്ഷിക്കുകയാണെന്നു തോന്നിപ്പോകുന്നു. ഈ ജന്മത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ വേണുക്കുട്ടൻ നായർക്കു കഴിയില്ലേ?
ഓർമ്മകൾ മുറിഞ്ഞ് കിടക്കയിൽ നാടക കേസരി
സി.ശ്രീകാന്ത്
തിരുവനന്തപുരം: മലയാളികൾക്ക് എന്നെന്നും ഓർമ്മിക്കാൻ
നാടകത്തിന്റെ സുവർണകാലം സമ്മാനിച്ച ആചാര്യൻ ഓർമ്മകൾ മുറിഞ്ഞ് ആസ്പത്രിക്കിടക്കയിൽ.
നിനച്ചിരിക്കാതൊരു ബെല്ലിൽ പ്രൗഡിയുടെ ശബ്ദവും വെട്ടവുമെല്ലാം നിലച്ച് വേദിയിൽ ഒറ്റപ്പെട്ടു
വീണുപോയ കഥാപാത്രം പോലെ. മലയാളനാടകവേദിയിലെ
ഒറ്റയാനായിരുന്ന പി.കെ.വേണുക്കുട്ടൻ നായരാണ് ചികിൽസാ ചെലവിനുപോലും പണം കണ്ടെത്താനാകാതെ
ആയുർവേദ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ഓർമ്മകൾ
നശിച്ച് രോഗങ്ങളുടെ നടുവിൽ കഴിയുന്ന ഇദ്ദേഹത്തിനുകൂട്ടായി ഭാര്യ ആശാ സുവർണരേഖയുടെ സാന്ത്വനം
മാത്രം. സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ
കൂടി ആയിരുന്ന ഇദ്ദേഹം അപേക്ഷിച്ച പേവാർഡുപോലും കിട്ടാതെ ജനറൽ വാർഡിലാണ് കിടപ്പ്.
ജി.ശങ്കരപ്പിള്ളയ്ക്കും സി.എൻ.ശ്രീകണ്ഠൻ നായർക്കുമൊക്കെയൊപ്പം നാടകരംഗത്തെത്തിയ
വേണുക്കുട്ടൻ നായർ മലയാള നാടകവേദിയുടെ ഉൽസവപ്പറമ്പിൽ വേറിട്ട ശബ്ദമായിരുന്നു. ഒട്ടേറെ
ജനപ്രിയ നാടകങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചത്.
അന്നാകരേനിന,
ഒഥെല്ലോ, കിംങ് ലിയർ തുടങ്ങി നിരവധി വിശ്വസാഹിത്യ കൃതികൾ മലയാളത്തിൽ ആദ്യമായി സാധാരണ
പ്രേക്ഷകരിലെത്തിച്ചതും ഇദ്ദേഹമായിരുന്നു.
വിവാദങ്ങളും രോഗവുമെല്ലാം ഒരുമിച്ച് പടികയറി വന്നതോടെ ഒറ്റപ്പെട്ടുപോയ വേണുക്കുട്ടൻ നായർ ആറ്റുകാലിനു
സമീപമായിരുന്നു താമസം.
സാമ്പത്തിക
പരാധീനതകൾക്കിടെ ചികിൽസാ ചെലവുകൾക്കുള്ള വക കണ്ടെത്താനാകാതെ വലഞ്ഞ ഇദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച്
മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് സംഗീത നാടക അക്കാഡമി ചെയർമാൻ സൂര്യ കൃഷ്ണമൂർത്തിയുടെ
നേതൃത്വത്തിൽ കൂട്ടായ്മരൂപവൽക്കരിച്ച് ധനസഹായവും നൽകി. ഈ പണത്തിൽനിന്നുള്ള പലിശയാണ്
വരുമാനമാർഗ്ഗം. ഇതിനിടെ പിറന്നാൾ ദിനത്തിൽ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തിന്റെ
തന്നെ നാടകത്തിന്റെ അവതരണവും മറ്റും നടത്തി വേണുക്കുട്ടൻ നായരെ ആദരിച്ചിരുന്നു. കച്ചിത്തുരുമ്പുപോലെ വീണ്ടും നാടകത്തിന്റെ നാടപിടിച്ച്
ജീവിതത്തിലേയ്ക്ക് മടങ്ങി വന്നതായിരുന്നു.
പക്ഷേ വീണ്ടും രോഗങ്ങൾ പിറകേയെത്തി.
പ്രമേഹം
ഉൾപ്പെടെയുള്ള രോഗങ്ങളാൽ വലയുന്ന ഇദ്ദേഹം രണ്ടാഴ്ചയോളമായി ആയുർവേദകോളേജിൽ ചികിൽസയ്ക്കെത്തിയിട്ട്. നടക്കാൻപോലും കഴിയാത്തവിധം അവശനാണിപ്പോൾ. മികച്ച സംവിധായ കനുള്ള
സംസ്ഥാന പുരസ്കാരം നാലുതവണ നേടിയിട്ടുള്ള വേണുക്കുട്ടൻ നായർക്ക് സമഗ്രസംഭാവനയ്ക്കുള്ള
കേരള സംഗീത നാടക അക്കാഡമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാഡമി അംഗവുമായിരുന്നു.
പ്രശസ്തനായ കലാകാരന് ഈ ഗതിയെങ്കിൽ സാധാരണക്കാരുടെ സ്തിതിയെന്താവും?
ReplyDeleteഇത് മാധ്യമ വാർത്തയാക്കാൻ കഴിയുമെങ്കിൽ നന്നായിരുന്നു
ReplyDelete