Monday, 13 August 2012

കത്തുകൾ........കത്തുകൾ....


നമ്മുടെ ഭരണകർത്താക്കളും സംഘടനാ പ്രവർത്തകരും രാഷ്ട്രീയം നോക്കിയാണോ പ്രശ്നപരിഹാരം കണ്ടെത്തുന്നത് ? അല്ലെങ്കിലെന്തുകൊണ്ട്  നിരപരധിയായ ഒരു പാവം നാടക കലാകാരനെ സ്പിരിറ്റുകടത്തുസംഘം കള്ളക്കേസ്സിൽ കുടുക്കി കൊല്ലാക്കൊല ചെയ്തിട്ടും ആരും ഒരു ചെറുവിരൽ പോലും അനക്കാത്തത് ? പാവം  മനുഷ്യൻ ഓരോരുത്തർക്കായി അയച്ച കത്തുകൾ തുടർന്നു വായിക്കുക.

മുഖ്യമന്ത്രി ആയിരുന്ന ആന്റണിക്ക് അയച്ച കത്ത്

                            തിരുവനന്തപുരം,
                             10/07/2003                                    

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ ഏ.കെ.ആന്റണി സമക്ഷം പി.കെ.വേണുക്കുട്ടൻ നായർ ബോധിപ്പിക്കുന്ന അപേക്ഷ.

                               Justice delayed is Justice denied എന്ന ചൊല്ലിനെ ഓർമ്മപ്പെടുത്തുന്ന അവസ്ഥയാണ് എന്റേത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ മാനസികപീഡ അനുഭവിക്കുന്ന നിരാലംബനാണ്  ഞാൻ.  മരിക്കുന്നതിനുമുൻപ് എന്റെ കലാപ്രവർത്തനങ്ങൾക്ക്  പ്രോൽസഹനം നൽകി എന്നെ കർമ്മനിരതനാക്കിയിരുന്ന കലാപ്രേമികളുടെ മുമ്പിൽ എന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് എന്റെ ബാധ്യതയായിരിക്കുന്നു.

                          സ്പിരിറ്റുകടത്തു സംഘത്തിലെ കേരളത്തിലെ കണ്ണിയായ മാണിക്കോത്തുപത്മനാഭനും കുടുംബവും അവരുടെ നിലനിൽപ്പിന്റെ ഭദ്രതയ്ക്കായാണ് എന്നെ കള്ളക്കേസിൽ കുടുക്കി നശിപ്പിക്കാൻ ശ്രമിച്ചത്.  മാണിക്കോത്തുപത്മനാഭന് പോലീസ് ഡിപ്പാർട്ടുമെന്റിലുള്ള സ്വാധീനം ഉപയോഗിച്ച് എന്റെപേരിൽ ചുമത്തിയ കേസിന്റെ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്.  താങ്കൾ എന്റെ അപേക്ഷ ഗൗരവമായി എടുത്ത് ഊർജ്ജിതമായ അന്വേഷണത്തിന്  ഉത്തരവിടുമെന്ന് വിശ്വസിക്കുന്നു.

                         എന്റെ നാടകപ്രവർത്തനങ്ങളെപ്പറ്റി പത്രങ്ങളിൽ അച്ചടിച്ചു വന്നപ്പോൾ മാണിക്കോത്തുപത്മനാഭൻ എന്നെ പ്രകീർത്തിച്ച് ഒരു ശ്ലോകം എഴുതി അദ്ദേഹത്തിന്റെ മകന്റെ കൈയിൽ കൊടുത്തയച്ചിരുന്നു.  അത് എന്നെ കാണിച്ച് മാണിക്കൊത്ത് പത്മനാഭന് എന്നെ പരിചയപ്പെടണമെന്ന് ആവശ്യപ്പെട്ടു.  അയൽക്കാരനായ സ്ഥിതിക്ക് അപാകത തോന്നിയില്ല. പരിചയപ്പെട്ടപ്പോൾ സംസ്കൃതപരിജ്ഞാനമുള്ള മാണിക്കോത്തിനോട് കൂടുതൽ അടുത്തു.  ഭാസന്റെയും കാളിദാസന്റെയുമൊക്കെ നാടകങ്ങൾ സംസ്കൃതത്തിൽ തന്നെ പഠിക്കണമെന്നും അതിനാവശ്യമായ ഭാഷാജ്ഞാനം  മാണിക്കോത്ത്പത്മനാഭനിൽനിന്നും   നേടണമെന്നും ഞാൻ ആഗ്രഹിച്ചു.

                          അങ്ങനെയിരിക്കെ അവരുടെ ഫോൺ ഫാൾട്ടാണെന്നു പറഞ്ഞ്  എന്റെ നമ്പർ ആവശ്യപ്പെട്ടു.  ബോംബെയിൽ താമസിച്ച് ജ്യോതിഷ പഠനം നടത്തുകയാണെന്നു പറഞ്ഞു പരിചയപ്പെട്ട മാണിക്കോത്തിന്റെ മൂത്തമകൻ മധുസ്വാമി എന്ന് അറിയപ്പെടുന്ന സത്യാനന്ദന്റെ സുഹൃത്തുക്കളെന്നു പറഞ്ഞ് പലരും ഫോൺ വിളിക്കുക പതിവായി. ഹിന്ദി മറാത്തി തുടങ്ങിയ ഭാഷകളിൽ മധുസ്വാമിയുടെ ഭാര്യ ബിന്ദുവും കന്നടഭാഷയിൽ മധുസ്വാമിയും സംസാരിച്ചിരുന്നു.  ആ ഭാഷകൾ എനിക്കോ എന്റെ ഭാര്യയ്ക്കോ വശമില്ലാ തിരുന്നതിനാൽ അവർ എന്താണു സംസാരിക്കുന്നതെന്ന് മനസ്സിലായിരുന്നു മില്ല.  ഒരിക്കൽ ഫോൺ സംഭാഷണത്തിനിടയ്ക്ക് ബോട്ടിലെന്നും റെഡിമെയ്ഡെ ന്നുമൊക്കെ കേട്ടപ്പോൾ ഞാൻ സംശയം ചോദിച്ചു.  അതൊക്കെ ഞങ്ങളുടെ സ്വകാര്യമെന്നുപറഞ്ഞ് അവർ ഒഴിഞ്ഞുമാറി.
                                                          ( തുടരും )

No comments:

Post a Comment