Monday, 13 August 2012

മുഖ്യമന്ത്രി ആയിരുന്ന ആന്റണിക്ക് ഒരു കത്ത് ...തുടർച്ച..

( കത്തുകൾ......കത്തുകൾ..... തുടർച്ച.....)
    ആസ്ട്രേലിയയിൽ നിന്നും ഫറൂഖ് വിളിച്ചാൽ ഉടനെ കർണ്ണാടകത്തിൽ നിന്നും മറ്റാരോ വിളിക്കും. പന്തികേട് തോന്നിയപ്പോൾ മധുസ്വാമിയെ ആവശ്യപ്പെട്ട് വിളിക്കുന്നവരോട് എന്റെ അസൗകര്യം അറിയിച്ച് ഞാൻ ഫോൺ നൽകാതെയായി. ( മുടവൻ മുകളിൽനിന്നും പിടിച്ച സ്പിരിറ്റ് ഫറൂഖിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിലേയ്ക്ക് കൊണ്ടുവന്നതായിരുന്നു വെന്ന് പത്രത്തിനിന്നും അറിഞ്ഞപ്പോഴാണ് ഞാൻ സംശയിച്ചത് ശരിയായി രുന്നുവെന്ന് ബോദ്ധ്യപ്പെട്ടത്. )
     2001 ഡിസംബർ പകുതിമുതൽ 2002 ജനുവരി പകുതിവരെ എന്റെ നമ്പരായ 343736ൽ വന്നിട്ടുള്ള ഫോൺകോളുകളെക്കുറിച്ച് രേഖകൾ ശേഖരി ക്കാൻ കഴിയുമെങ്കിൽ എളുപ്പമാകും. അല്ലെങ്കിൽ പൂജപ്പുര എസ്സ്.ടി.ഡി. ബൂത്തുകളിൽനിന്നും മധുസ്വാമിയും ബിന്ദുവും ആസ്ട്രേലിയ, ദുബായ്, ചെന്നൈ, ബോംബെ, കർണ്ണാടകം എന്നിവിടങ്ങളിലേയ്ക്ക് വിളിച്ചിട്ടുള്ള നമ്പരുകൾ കണ്ടെത്തിയാലും മതി. 
     മാണിക്കോത്തു പത്മനാഭനും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീട് അവരുടെ സ്വന്തമാണെന്നു തെറ്റിദ്ധരിപ്പിച്ച് മധുസ്വാമി ഒരു ഹോംഗോങ്ങു കാരനിൽനിന്നും കാശുണ്ടാക്കാൻ ശ്രമിച്ചതായിരുന്നു. കാശ് കൊടുക്കും മുൻപ് എന്റെ ഫോണിൽ വിളിച്ച് നന്ദകുമാറെന്നു പേരുള്ള ആ മനുഷ്യൻ മധുസ്വാമി യെ ആവശ്യപ്പെട്ടു. അവർ വീടുമാറിപ്പോയി എന്ന് അറിയിച്ചപ്പോഴാണ് നന്ദകുമാർ ചോദിച്ചത് അത് അവരുടെ വീടല്ലേയെന്ന്.  അഡ്വാൻസ് കൊടുക്കും മുൻപ് വാസ്തവം അറിയിച്ചതിന് നന്ദകുമാർ നന്ദി പറഞ്ഞു.
      നന്ദകുമാർ പിന്മാറിയപ്പോൾ മധുസ്വാമിയും ഭാര്യ ബിന്ദുവും അവരുടെ സഹായി രവിയുംകൂടെ മദ്യപിച്ച് എന്റെ വീട്ടിലെത്തി അനാവശ്യങ്ങൾ കാണിച്ചു. എന്റെ ഭാര്യാസഹോദരിയുടെ മകനേയും അവർ വെറുതെ വിട്ടില്ല.
 ( എസ്സ്.എസ്സ്.എൽ.സി. അവസാന വർഷ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ആ കുട്ടിക്ക് രണ്ട് വിഷയത്തിന്റെ പരീക്ഷ ബാക്കിയുണ്ടായിരുന്നു. ) എന്റെ ഭാര്യ പോലീസിനു ഫോൺ ചെയ്യാൻ ഫോണിനടുത്ത് എത്തിയപ്പോൾ എന്നെ ഞെക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുകാരണം അവൾ പിന്മാറി. തുടർന്ന് അവർ കാണിച്ച അനാവശ്യങ്ങളെക്കുറിച്ച് പുറത്തുപറഞ്ഞാൽ ഞങ്ങളെ നശിപ്പിക്കും എന്നുപറഞ്ഞിട്ട് അവർ പോയി.  ചെറിയ ഇടവേളയ്ക്കു ശേഷം നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തലുകൾ തുടർന്നു.  ഞങ്ങളുകാരണം നഷ്ടപ്പെട്ടകാശ് ഞാൻ കൊടുക്കണമെന്നും അല്ലെങ്കിൽ സഹോദരിയുടെ കുഞ്ഞിനെവച്ച് എന്റെ കൈയിൽനിന്നും ഈടാക്കുമെന്നും മധുസ്വാമി പറഞ്ഞു. ഓപ്പറേഷനുവേണ്ടി പ്രമേഹം നിയന്ത്രിക്കാനുള്ള ചികിൽസയിലായിരുന്നതിനാൽ കേസിനും വഴക്കിനുമൊന്നും ഞാൻ പോയില്ല.
          ( തുടരും )

2 comments:

  1. ഒന്നും മനസിലായില്ല.സോറി!

    ReplyDelete
    Replies
    1. Sri.E.A.Sajim Thattathumala,
      ദയവായി ashayavanika.blogspot.in നോക്കുക. മുൻപു വന്നതിന്റെ തുടർച്ചയായതിനാലാകണം മനസ്സിലാകാത്തത്. അഭിനവസിദ്ധന്മാർ അരങ്ങ് വാഴുമ്പോൾ എന്ന പുസ്തകം കിട്ടുമെങ്കിൽ ദയവായി വായിക്കുക.

      Delete