Tuesday, 14 August 2012

ശ്രീ. ആന്റണിക്കുള്ള കത്ത് അവസാന ഭാഗം





    ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിലെത്തി പൂർണ്ണവിശ്രമത്തിൽ കഴിഞ്ഞ സമയ ത്താണ് അവരുടെ ഇടപാടിലെത്തിയ സ്പിരിറ്റ് പോലീസ് പിടിച്ചതായി പത്രങ്ങളിൽനിന്നും അറിഞ്ഞത് ( നൂലിയം പാറമടയിൽനിന്നും പിടിച്ച സ്പിരിറ്റു മായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത സ്വാമിയെന്ന സത്യാനന്ദൻ മധുസ്വാമിയാണെന്ന് ഞാൻ ബലമായി സംശയിക്കുന്നു. ) ഞാൻ പോലീസിനു വിവരം ൻൽകിയതിന്റെ അടിസ്ഥാനത്തിലാണ് സ്പിരിറ്റുപിടിച്ചത് എന്ന് അവർ കരുതിക്കാണും.  അതാണ് എന്നിൽ വൃത്തികെട്ടകുറ്റം ചുമത്തി നശിപ്പിക്കാൻ ശ്രമിച്ചത്. 
        എന്റെ നിർഭാഗ്യമെന്നു പറയട്ടെ, വനിതാകമ്മിഷനിലെ എല്ലാവരും ഒരു കുറ്റവാളിയോടെന്നപോലെ നീചമായാണ്  എന്നോടു പെരുമാറിയത്. എന്റെ പ്രായമോ രോഗാവസ്ഥയോ സമൂഹത്തിൽ എനിക്കുള്ള സ്ഥാനമോ അവർ കണക്കാക്കിയില്ല.  സത്യാവസ്ഥ അവരെ അറിയിച്ചിട്ട് അത് വിശ്വസിക്കാൻ അവർ കൂട്ടാക്കിയില്ല.  ഞാൻ പീഡിപ്പിച്ചു എന്ന് ആരോപിച്ച കുട്ടിയെ ഹാജരാക്കിയില്ല. മധുസ്വാമിയുടെ സഹോദരിയും ( കുട്ടിയുടെ അമ്മ) അനുജനും അവരുടെ ഡ്രൈവറും ഹിയറിംഗിനിടയ്ക്ക് അസഭ്യം പറഞ്ഞപ്പോഴും ഞാൻ എന്റെ നിരപരാധിത്വം അറിയിക്കാൻ ശ്രമിച്ചു.    പക്ഷേ വനിതാ എസ്.ഐ.    എന്റെ കവിളത്ത് അടിക്കാനെത്തി . എന്റെ ഭാര്യ  തടഞ്ഞതുകാരണം എനിക്ക് അടി ഏൽക്കേണ്ടി വന്നില്ല.
               പിറ്റേന്ന് വീട്ടിൽ മഫ്ടിയിലെത്തിയ പോലീസുകാർ എസ്സ്.ഐ.ക്ക് സംസാരിക്കണമെന്നു പറഞ്ഞ് പൂജപ്പുര സ്റ്റേഷനിൽ ചെല്ലാൻ ആവശ്യപ്പെട്ടു.  ഞാൻ ഭാര്യയുമായി അവിടെയെത്തി. എന്നെ മാണിക്കോത്തിന്റെ വീട്ടിൽ കൊണ്ടുപോകാനായിരുന്നു പോലീസിന്റെ പദ്ധതി. നിയമപരമായി ഞാൻ നേരിടാൻ പോവുകയാണന്ന് ഞാൻ പോലീസിനെ അറിയിച്ചു. അതിനു ശേഷമാണ് അവർ പരാതി നൽകിയത്. ഏഴുവയസ്സുകാരി ശരണ്യയുടേതായ പരാതി മധുസ്വാമിയുടെ സഹോദരിയും സഹോദരനുംകൂടി നൽകുകയായിരുന്നു. ശരണ്യയെ മെഡിക്കൽ പരിശോധന നടത്തി അവർ പരാതിയിൽ പറഞ്ഞതൊക്കെ കളവാണെന്നുള്ള പരിശോധനാറിപ്പോർട്ട് ലഭിച്ചതിനു ശേഷമാണ് പോലീസ് എന്നെ ജീപ്പിൽ കയറ്റി മെഡിക്കൽകോളേജിലും ജനറലാശുപത്രിയിലുമൊക്കെ കൊണ്ടുപോയതും ജാമ്യമില്ലാ കുറ്റം ’ (വീടുകയറി ബലാൽസംഗം ചെയ്തെന്ന കുറ്റം ) ചുമത്തി എന്നെ അറസ്റ്റുചെയ്തതും.
        ജാമ്യം ലഭിക്കാതിരിക്കാൻ മധുസ്വാമിയുടെ അച്ഛൻ മാണിക്കോത്തു പത്മനാഭനും കുടുംബവും വളരെയേറെ ശ്രമിച്ചു.  എന്റെ അഭിഭാഷകനെ ഭീഷണിപ്പെടുത്തി പിന്മാറ്റിക്കാൻ ശ്രമിച്ചു.  വനിതാകമ്മിഷൻ അദ്ധ്യക്ഷ കമലം പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലുംകൂടി എന്നെ തേജോവധം ചെയ്തു. അതിനുവേണ്ടി ഒരുലക്ഷം രൂപയാണ് മാണിക്കോത്തു പത്മനാഭൻ വാഗ്ദാനം നൽകിയതെന്ന് മാണിക്കോത്തിന്റേയും മധുസ്വാമിയുടേയും സഹായി രവി വീമ്പിളക്കിയിട്ടുണ്ട്. കേസിനുശക്തികൂട്ടാൻ മറ്റൊരു പീഡനകഥകൂടി ആരോപിച്ചു.  അത് കെട്ടിച്ചമച്ചതാണെന്ന് ശ്രീ. അയലം ഉണ്ണിക്കൃഷ്ണൻ പത്ര പ്രസ്താവന നൽകി. മുടവൻ മുകളെന്ന സ്ഥലത്ത് ഞാൻ താമസിച്ചിരുന്ന സമയത്ത് എന്റെ വീട്ടിലെത്തിയപ്പോൾ നാടകനടിയെ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.  മുടവൻ മുകളെന്ന സ്ഥലത്ത് ഞാൻ ഇന്നോളം താമസിച്ചിട്ടില്ല. ടെലഫോൺ ഡയറക്ടറി പരിശോധിച്ചാൽ അത് വ്യക്തമാകും. ( മാണിക്കോത്തും മധുസ്വാമിയുമൊക്കെയാണ് മുടവൻ മുകളിൽ താമസിച്ചത് എനിക്കെതിരെ കള്ളക്കേസ് എടുക്കുന്ന സമയത്ത് )
             അമളി മനസ്സിലാക്കിയപ്പോൾ നാടകനടി പിന്മാറി. ആരോ എന്തോ ഒക്കെ ചോദിച്ചു. ഞാൻ എന്തോഒക്കെ പറഞ്ഞു. അദ്ദേഹം എന്നെ പീഡിപ്പിച്ചി  ട്ടില്ല എന്ന് അവൾ (ഗംഗാബോസ് ) പ്രസ്താവനയിറക്കി. പക്ഷേ പീഡിപ്പിച്ചു എന്ന് പ്രാധാന്യത്തോടെ അച്ചടിച്ച പത്രങ്ങൾ അവൾ നിഷേധിച്ച വിവരം അച്ചടിച്ചില്ല. അവളുടെ അഭിമുഖം പ്രക്ഷേപണം ചെയ്ത ചാനലുകാരും നിഷേധവാർത്ത പ്രക്ഷേപണം ചെയ്തില്ല.
       ഹിന്ദുപത്രത്തിലെ ഒരു പ്രവർത്തകയാണ് പീഡനകഥ അച്ചടിപ്പിക്കാൻ പരിശ്രമിച്ചത് എന്ന് അറിയാൻ കഴിഞ്ഞു. നല്ല ഉദ്ദേശ്യത്തോടെയായിരുന്നു അങ്ങനെ ചെയ്തതെങ്കിൽ നടിയുടെ നിഷേധക്കുറിപ്പും പത്രങ്ങളിൽ വരുത്തിക്കേണ്ടതായിരുന്നല്ലോ. 
         ഒരിക്കലും എനിക്ക് ജാമ്യം ലഭിക്കാതിരിക്കാൻ ആരൊക്കെയോ ശ്രമിച്ചു. എങ്കിലും എന്റെ അഭിഭാഷകന് എന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. കോടതി എന്നോട് കരുണകാട്ടി. എനിക്ക് നിരുപാധികജാമ്യം അനുവദിച്ചു.
             ഒരു ജാമ്യത്തടവുകാരനായി ജീവിക്കുന്നതിൽ ഭേദം ആത്മഹത്യ ചെയ്യുകയാണ്. ഞാൻ ആത്മഹത്യ ചെയ്താൽ കുറ്റം ചെയ്തിട്ടുണ്ടെന്ന് ജനം കരുതും. അതെനിക്ക് സങ്കൽപ്പിക്കാനേ വയ്യാ.
           എന്റെ നാടക പ്രവർത്തനങ്ങൾ മുടങ്ങി. പ്രസിദ്ധീകരണത്തിന് സർക്കാർ ധനസഹായം ലഭിച്ച പുസ്തകത്തിന്റെ മിനുക്ക് പണികൾക്കും കഴിയുന്നില്ല. സ്വന്തമായി കിടപ്പാടമോ സമ്പാദ്യമോ പെൻഷനോ ഇല്ലാത്ത എനിക്ക് നാടകപ്രവർത്തനം മാത്രമാണ് ശരണം. അതുകൊണ്ട് എന്റെ നിരപരാധിത്വം എത്രയുംവേഗം തെളിയിച്ചേ തീരൂ.  അതിനുള്ള അവസരം ഉണ്ടാക്കിത്തരണമെന്ന് വീണ്ടും അപേക്ഷിക്കുന്നു.
                                പ്രതീക്ഷയോടെ
                                                  ഒപ്പ്
                             പി.കെ.വേണുക്കുട്ടൻ നായർ.
NB: ആകുന്നത്ര തെളിവുകൾ ആവശ്യപ്പെടുമ്പോൾ നൽകാൻ തയ്യാറാണ്.
Copies to :
1                                                                 പ്രതിപക്ഷ നേതാവ്
                                                                 നിയമസഭാസ്പീക്കർ
                                                              കോൺഗ്രസ്സ് പ്രസിഡന്റ്
                                                             സെക്രട്ടറി സി.പി.എം
                                                              സെക്രട്ടറി സി.പി.ഐ
                                                            ജനദാദൾ
                 കേരളാകോൺഗ്രസ്സ്
                 ഡി.ജി.പി
      അഡ്വക്കേറ്റ് ജനറൽ 
    പ്രമുഖ പത്രങ്ങൾ
ബി.ജെ.പി.പ്രസിഡന്റ്
ശിവസേനാ പ്രസിഡന്റ്  

No comments:

Post a Comment