Monday, 10 September 2012

ഡി.ജി.പി.രമൺ ശ്രീവാസ്തവയ്ക്ക് ഒരു കത്ത്


സ്വന്തം നിലനില്പ് ഭദ്രമാക്കാൻ സ്പിരിറ്റുകടത്തുകാർ ശ്രമിച്ചപ്പോൾ അതിന് കുഴലൂത്തു നടത്തിയ വാലാട്ടികൾ നാടകാചാര്യനായ വേണുക്കുട്ടൻ നായരെ വേട്ടയാടിയതിന്റെ ചെറുചിത്രം ലഭിക്കാൻ ഈ കത്ത് വായിക്കുക:
                                      തിരുവനന്തപുരം
                                      04/01/2006
സർ,
 എന്റെ പേരിൽ 2002 സെപ്തംബർ 20ന് പൂജപ്പുര പോലീസ് ബാലികാപീഡനക്കുറ്റം ചുമത്തി വളരെയേറെ വിഷമിപ്പിച്ചിട്ടുണ്ട്. സ്പിരിറ്റു കടത്തും തട്ടിപ്പും ദുർമ്മന്ത്രവാദവും നടത്തി ജീവിക്കുന്ന ഒരു കുടുംബത്തെ രക്ഷിക്കാനാണ് ഇത്തരമൊരു കേസ് ഉണ്ടാക്കിയത്.  17 ദിവസം മെഡിക്കൽ കോളേജ് പോലിസ് സെല്ലിൽ കഴിയേണ്ടിവന്ന എനിക്ക് നിരുപാധികജാമ്യം ലഭിച്ചു. എന്നാൽ വളരെ നാളുകളായിട്ടും എന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരമുണ്ടായില്ല. ഞാൻ അതിനായി മുഖ്യമന്ത്രിക്കും രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും അപേക്ഷ അയച്ചു.
ജില്ലാകോടതിയിൽനിന്നും സമൻസ് വന്നതിന്റെ പേരിൽ 16/06/2004 ന് ജാമ്യം പുതുക്കി.  കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേയ്ക്ക് റഫർ ചെയ്തിരിക്കുകയാണെന്നും വീണ്ടും സമൻസ് വരുമെന്നും എന്റെ അഭിഭാഷകൻ അറിയിച്ചു.
29/04/2005ൽ ഏ.എസ്.പി.ശ്രീ.അനിലും വാസവനെന്ന റൈറ്ററും എന്റെ വീട്ടിൽ വന്നു. മുഖ്യമന്ത്രിക്ക് ഞാൻ അയച്ചിരുന്ന പരാതിയിന്മേൽ അന്വേഷണം നടത്തി. അതിനുശേഷം യാതൊരുവിവരവും ഉണ്ടായില്ല. 
27/12/2005ൽ പൂജപ്പുരസ്റ്റേഷനിൽ നിന്നും മനോജ്, മോഹനൻ എന്നീ പോലീസു കാർ അറസ്റ്റുവാറണ്ട് ഉണ്ടെന്നുപറഞ്ഞ് എന്നെ അറസ്റ്റുചെയ്യാനെത്തി. എനിക്ക് ജാമ്യം നിന്നവർക്കുള്ള നോട്ടീസും അവരുടെ കൈയ്യിൽ ഉണ്ടായിരുന്നു.  
സമൻസ് ലഭിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞു.  അഡ്രസ് മാറിയത് അറിയിക്കാത്തതു കൊണ്ടാണന്ന് മോഹനൻ പറഞ്ഞു.
ചാടിയറയിൽനിന്നും കാലടിയിലേയ്ക്ക് മാറിയത് എന്റെ പുതിയ അഡ്രസ് പൂജപ്പുര സ്റ്റേഷനിൽ കൊടുത്തതിനുശേഷമായിരുന്നു.  മാത്രവുമല്ല എന്റെ ഫോൺ നമ്പരിന് മാറ്റമുണ്ടായതുമില്ല.
  മനോജിന് എന്നെ പരിചയമുണ്ടായിരുന്നതിനാൽ അറസ്റ്റു ചെയ്തില്ല.
അവർ ആവശ്യപ്പെട്ടതനുസരിച്ച് ജാമ്യം നിന്നവർ സ്റ്റേഷനിൽ ചെന്ന് നോട്ടീസ് കൈപ്പറ്റി.
എന്റെ അഭിഭാഷകൻ വിദേശത്തായതിനാൽ അദ്ദേഹത്തിന്റെ ഗുമസ്തൻ കോടതിയിൽ ചെന്ന് വിവരം തിരക്കി. സമൻസ് അയച്ചിട്ടുണ്ട്. തിരികെ ചെന്നതായി രേഖപ്പെടുത്തിയിട്ടില്ല. ജാമ്യക്കാരെ റദ്ദുചെയ്തിട്ടുമില്ല. പോലീസ് ചെന്ന് വാറണ്ട് പതിപ്പിച്ചുവാങ്ങുകയായിരുന്നു.  ഇക്കാര്യം ഫോണിലൂടെ അഭിഭാഷകനെ അറിയിച്ചു. അദ്ദേഹം അഞ്ചാം തീയതി എത്തുമെന്നും ആറാം തീയതി ജാമ്യം എടുക്കാമെന്നും റിസ്കില്ല എന്നും അഭിഭാഷകൻ പറഞ്ഞു.
  ഇന്ന് രാത്രി ഒൻപതുമണി ആകാറായപ്പോൾ മനോജ് ഫോൺ ചെയ്തു. രാത്രി അറസ്റ്റു ചെയ്തുകൊണ്ടുപോയാൽ നാണക്കേടാണ് എന്ന് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.  കോടതിയിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ എന്റെ ഭാര്യ അയാളെ അറിയിച്ചു. ഫോൺ ഹോൾഡു ചെയ്യാൻ അയാൾ പറഞ്ഞു. പക്ഷേ കുറച്ച് കഴിഞ്ഞ് ഫോൺ ആരോ ഡിസ്കണക്ടു ചെയ്തു.
പരിചയത്തിന്റെ പേരിൽ അറസ്റ്റു ചെയ്യാതെ പോയതിന് ആരൊക്കെയോ മനോജിനെ കുറ്റപ്പെടുത്തുകയാണെന്ന് ഫോൺ സംഭാഷണത്തിനിടയ്ക്ക് മറ്റുചിലർ സംസാരിച്ചതിൽനിന്നും മനസ്സിലായി.  ഏഴാം തീയതിയാണ് കോടതിയിൽ ഹാജരാകേണ്ടത്.
ദയവായി ആറാം തീയതിവരെ എന്നെ അറസ്റ്റു ചെയ്യാതിരിക്കാൻ ഉത്തരവ് നൽകണം. മാത്രവുല്ല്ല കഴിഞ്ഞ മൂന്നുവർഷമായി എല്ലാവരാലും അകറ്റപ്പെട്ട് മാനസികമായും ശാരീരികമായും തളർന്ന എന്നെ അന്യായമായി വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തി അവർ അർഹിക്കുന്ന ശിക്ഷ നൽകുകയും വേണം.
                                                        ഒപ്പ്

                                           പി.കെ.വേണുക്കുട്ടൻ നായർ.
Copies to:
സിറ്റി പോലീസ് കമ്മിഷണർ
ഐ.ജി.    

1 comment:

  1. കേരളം ഇന്നും ഭ്രാന്താലയം തന്നെയല്ലേ?

    ReplyDelete