നാട്ടിൽ അനീതിയും അക്രമവും ഉണ്ടാകാതിരിക്കാനും
ജനത്തിന് സ്വൈരജീവിതം ഉറപ്പുവരുത്താനും ഒക്കെ കടമപ്പെട്ടവരാണ് പോലീസുകാർ എന്നാണ് ‘അല്പബുദ്ധി’
യായ എന്റെ
വിശ്വാസം. പക്ഷേ ചില പോലീസുകാരുടെ പ്രവൃത്തികൾ ആ വിശ്വാസത്തെ ഇല്ലാതാക്കുന്ന തരത്തിലുള്ളതായിരുന്നു. ഇംഗ്ലീഷുകാരുടെ ഭരണകാലത്ത് അവരുടെ ആജ്ഞാവർത്തികളായി
പോലീസുകാർക്ക് പ്രവർത്തിക്കേണ്ടിവന്നു എന്നത് ചരിത്രം. എന്നാൽ സ്പിരിറ്റു കച്ചവടക്കാരുടെ
താല്പര്യസംരക്ഷണത്തിനായി യൂണിഫോമിന്റെ പവിത്രതയെ നഷ്ടപ്പെടുത്തുന്ന പോലീസുദ്യോഗസ്ഥർ
ചരിത്രപുരുഷന്മാരാകുമോ ? അറിയില്ല.
ജ്യോതിഷത്തിന്റെയും ഗീതാപഠനക്ലാസിന്റെയും മറവിൽ
ദുർമ്മന്ത്രവാദവും സ്പിരിറ്റുകടത്തും തട്ടിപ്പുമൊക്കെയായി ജീവിക്കുന്ന ഗീതാചാര്യൻ ഭക്തദാസൻ
മാണിക്കോത്തു പത്മനാഭനും മക്കളായ മധുസ്വാമിയും ഗോപിനാഥും സായിപ്രസാദും സുധാലക്ഷ്മിയും
അവളുടെ ഭർത്താവും മധുസ്വാമിയുടെ ഭാര്യ ബിന്ദുവും അവരുടെ ശിങ്കിടികളും കൂടി അവരുടെ ജീവിതവൃത്തികളെക്കുറിച്ച്
മനസ്സിലാക്കുകയും അവരുടെ അപേക്ഷപ്രകാരം ദുർവൃത്തികൾക്ക് കൂട്ടുനിൽക്കാതിരിക്കുകയും
ചെയ്ത പി.കെ.വേണുക്കുട്ടൻ നായരെ അപമാനിച്ച് കൊല്ലാൻ ശ്രമിച്ചു. മാണിക്കോത്തിന്റെ ആജ്ഞാനുവർത്തികളായിരുന്ന ഡി.ഐ.ജി,
ഡി.ജി.പി. ( ശ്രീ. ശ്രീവാസ്തവയല്ല ) മ്യൂസിയം സി.ഐ.ശ്രീധരൻ, പൂജപ്പുര എസ്സ്.ഐ.ബി.കൃഷ്ണകുമാർ
വനിതാകമ്മിഷനിലെ വനിത ഉൾപ്പെടെ രണ്ട് എസ്സ്.ഐ.മാർ കന്റോണ്മെന്റിലെ അസിസ്റ്റന്റ് കമ്മിഷണർ
വിൽസൺ.കെ.ജോസഫ് എന്നിവരുടെ കൂട്ടായ ശ്രമത്തിൽ നിരപരാധിയായ നാടകാചാര്യനെ - പി.കെ.വേണുക്കുട്ടൻ
നായരെ –
ബാലികാപീഡനക്കാരൻ
എന്ന് മുദ്രകുത്തി ജയിലിൽ അടയ്ക്കാൻ ശ്രമിച്ചു.
വർഷങ്ങൾക്കുശേഷം ആ ഐ.ജി.യും.ഡി.ജി.പി.യും ശ്രീധരനും
കൃഷ്ണകുമാറുമൊക്കെ പലകേസുകളിൽ പ്രതികളായി. സ്വാധീനവും പണവും ഉപയോഗിച്ച് അവർ വിടുതൽ നേടിയിരിക്കാം. എന്നാൽ അവർ ബലിയാടാക്കിയ വേണുക്കുട്ടൻ നായർ ജീവിക്കാനും
മരിക്കാനുമാകാതെ നരകിക്കുന്നു.
പോലീസിന്റെ പൊറാട്ടുനാടകത്തെക്കുറിച്ച് അറിയാൻ
താല്പര്യമുള്ളവർമാത്രം ഇതു വായിക്കുക. അതിശയോക്തിയോടെ എഴുതുന്ന കഥയല്ല ഇതെന്ന് ദയവായി
മനസിലാക്കുക.
അന്നൊരു
വെള്ളിയാഴ്ചയായിരുന്നു. കൃത്യമായി പറഞ്ഞാൽ 2002 സെപ്തംബർ 20 വെള്ളി. രാവിലെ 6 മണിക്ക്
ഡോ. കവടിയാർ രാമചന്ദ്രൻ കാറുമായി എത്തി വേണുക്കുട്ടൻ നായരെ പൂജപ്പുര സമാജം ആശുപത്രിയിൽ
കൊണ്ടുപോയി, ഷുഗർ ടെസ്റ്റിന് രക്തം കൊടുത്ത് തിരികെ വീട്ടിലെത്തിച്ചു. ഇൻസുലിൻ കുത്തിവച്ച് പുഴുങ്ങിയ പച്ചക്കറിയും കഴിച്ച്
ഒന്നരമണിക്കൂറുകഴിഞ്ഞ് ആഹാരശേഷമുള്ള രക്തം ടെസ്റ്റിനു കൊടുക്കാൻ വീണ്ടും കവടിയാർ രാമചന്ദ്രൻ
വേണുക്കുട്ടൻ നായരെ സമാജം ആശുപത്രിയിൽ കൊണ്ടുപോയി തിരികെ വീട്ടിലെത്തിച്ചിട്ട് മടങ്ങിപ്പോയി.
( ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമ സമയമായിരുന്നതിനാൽ ഓട്ടോറിക്ഷയിൽ യാത്രചെയ്യരുതെന്ന് വേണുക്കുട്ടൻ
നായരോട് മധുമോഹൻ ഡോക്ടർ പറഞ്ഞിരുന്നു. രക്തപരിശോധനയ്ക്കും
ഡോക്ടറെ കാണാനുമൊക്കെ ശിഷ്യന്മാരോ ബന്ധുക്കളോ അദ്ദേഹത്തെ കാറിൽകൊണ്ടുപോവുകയായിരുന്നു
പതിവ്. )
രക്തപരിശോധനയുടെ
റിസൽട്ട് പത്തുമണിക്ക് നൽകാമെന്ന് അറിയിച്ചിരുന്നതിനാൽ പൂജപ്പുരയിൽനിന്ന് മീനുവാങ്ങി
അവിടെനിന്നും ഓട്ടോ പിടിച്ച് സമാജം ആശുപത്രിയിൽ പോയി റിസൽട്ടും വാങ്ങിവരാൻ ഞാൻ വീട്ടിൽ
നിന്നും ഇറങ്ങി. വീട് പൂട്ടി താക്കോൽ ജനാലവഴി അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. വേണ്ടപ്പെട്ടവർ
അന്വേഷിച്ചുവന്നാൽ താക്കോൽ അവരുടെ കൈയിൽ കൊടുത്ത് കതകുതുറന്ന് അവർക്ക് വീട്ടിൽ കയറാൻ
വേണ്ടിയായിരുന്നു അങ്ങനെ ചെയ്തിരുന്നത്. തലേദിവസം വനിതാകമ്മിഷനിൽനിന്നും അനുഭവിക്കേണ്ടിവന്ന
യാതനകൾ അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. അതാണ് വാതിൽ പൂട്ടിയത്.
മാണിക്കോത്തുപത്മനാഭന്റെ
രണ്ടാമത്തെ മകൻ - മധുസ്വാമിയുടെ അനുജൻ - ഗോപി വഴിയിൽ നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ട് അവൻ വിജയിയുടെമട്ടിൽ ചിരിച്ചു. പ്രതികരിക്കാതെ
ഞാൻ നടന്നു. പൂജപ്പുരയിൽ അന്ന് നല്ലമീനൊന്നും ഇല്ലായിരുന്നു. ഓട്ടോയിൽ പാളയംവരെ പോയിട്ടുവരട്ടെ
എന്നു ചോദിക്കാൻ ടെലഫോൺബൂത്തിൽ നിന്നും ഞാൻ വീട്ടിലേയ്ക്ക് ഫോണ ചെയ്തു.
‘രണ്ട് മഫ്ടിപ്പോലീസ്
വന്നിരിക്കുന്നു. പൂജപ്പുര എസ്സ്.ഐ.ബി.കൃഷ്ണകുമാറിന് എന്നോടൊന്നു സംസാരിക്കണമെന്നും
അവർവന്ന ഓട്ടോറിക്ഷയിൽ സ്റ്റേഷൻ വരെ ചെല്ലണമെന്ന് ആവശ്യപ്പെടുന്നു. നീ പാളയത്തുപോയി
തിരികെയെത്തുമ്മുൻപ് ഞാനെത്താം. അവരോടൊപ്പം പോയിട്ടു വരട്ടെ ?’ – എന്ന് വേണുക്കുട്ടൻ
നായർ ചോദിച്ചു.
ഞാനില്ലാത്ത
സമയം നോക്കി മഫ്ടിപ്പോലീസ് എത്തിയതിൽ എന്തോപന്തികേടുണ്ടെന്നു തോന്നിയതിനാൽ ‘ ഞാനിതാവരുന്നു. വന്നിട്ട്
പോയാൽ മതി ’എന്ന് ഞാൻ പറഞ്ഞു. ഫോൺബൂത്തിൽ കാശ് കൊടുക്കാൻ പോലും ഞാൻ മറന്നു.
വേഗം റോഡിലിറങ്ങി. ബൂത്തുകാരൻ വിളിച്ച് കാശ് ചോദിച്ചു. കാശ് കൊടുക്കാൻ മറന്നതിന് ക്ഷമ
ചോദിച്ച് കാശും കൊടുത്ത് ഓട്ടോ പിടിച്ച് ഞാൻ വീട്ടിലെത്തി.
അദ്ദേഹത്തെ
കൊണ്ടുപോകാൻ തന്റെ ഓട്ടോ മതിയെന്നും ഞാനെത്തിയ ഓട്ടോ പറഞ്ഞയയ്ക്കാനും മഫ്ടിപ്പോലീസുകാരെത്തിയ
ഓട്ടോയിലെ ഡ്രൈവർ എന്നോടു പറഞ്ഞു. മധുസ്വാമിയും മാണിക്കോത്തു പത്മനാഭനുമൊക്കെ താമസിച്ചിരുന്ന
വീടിനെ ചൂണ്ടി ‘ആ വീട്ടിൽ താമസിച്ചിരുന്ന ജ്യോൽസ്യരുടെ മകൻ തന്നെ എന്നെ വിളിച്ചുവിട്ടത് ’ എന്ന് അയാൾ പറഞ്ഞു.
‘സാറിനെ എവിടെ കൊണ്ടുപോകാനാ
ആളുവന്നത് ? ’ എന്ന് ഞാൻ ചോദിച്ചു. ജ്യോൽസ്യരുടെ വീട്ടിൽ കൊണ്ടുപോകണമെന്നൊക്കെ
വണ്ടിയിലിരുന്നവർ പറേണതു കേട്ടു ’ – എന്ന് അയാൾ പറഞ്ഞു. വന്നത് പോലീസാണെന്ന്
അയാൾ അറിഞ്ഞിരിക്കില്ലെന്ന് ഞാൻ കരുതി.
ഞാനെത്തിയ
ഓട്ടോയിലെ ഡ്രൈവറോട് അല്പനേരം കാത്തുനിൽക്കാൻ പറഞ്ഞിട്ട് ഞാൻ വീട്ടിൽ കയറി. അദ്ദേഹം
പോകാൻ തയാറായി മഫ്ടി പോലീസുകാരോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. മഫ്ടി പോലീസുകാരെത്തിയ
ഓട്ടോയിൽ അവരും ഞാൻ പിടിച്ച ഓട്ടോയിൽ ഞങ്ങളും പോലീസുകാർ ആവശ്യപ്പെട്ടപ്രകാരം പൂജപ്പുര
സ്റ്റേഷനിൽ എത്തി. അവർ വന്ന ഓട്ടോയുടെ കൂലിയും
( 20 രൂപ ) അവർ ആവശ്യ പ്പെട്ടപ്രകാരം ഞാൻ കൊടുത്തു.
പോലീസ്
സ്റ്റേഷന്റെ ഗേറ്റിൽ ഗോപിയും സുധാലക്ഷ്മിയും അവളുടെ മകൾ ആറുവയസ്സുകാരി ശരണ്യയും നിൽപ്പുണ്ടായിരുന്നു.
ഞങ്ങളെ കണ്ടപ്പോൾ ശരണ്യ ഞങ്ങളുടെ അടുത്തേയ്ക്ക് ഓടിവന്നു. സുധാലക്ഷ്മി അവളെ പിടിച്ചുമാറ്റിക്കൊണ്ടുപോയി. ‘ഇനീപ്പൊ എല്ലാവർക്കും
കൂടി ജ്യോൽസ്യരെ കാണാൻ പോകേണ്ടി വരും ’എന്ന് പോലീസുകാർ തമ്മിൽ
പറഞ്ഞു.
വേണുക്കുട്ടൻ
നായരെ എസ്സ്.ഐ.വിളിപ്പിച്ചു. ഞങ്ങൾ എസ്സ്.ഐ.യുടെ മുറിയിൽ ചെന്നു. ഗോപി മുറ്റത്തുനിന്നും
ജനാല വഴി എസ്സ്.ഐ.യുടെ മുറിയിലേയ്ക്ക് നോക്കി നിന്നു. എസ്സ്.ഐ.ചോദ്യം ചെയ്യൽ തുടങ്ങി.
നോക്കണേ
ഒരു പീഡന കഥ പിറന്നതും വളർന്നതും എങ്ങനെയെന്ന്.
മധുസ്വാമിയുടെ വീട്ടിലെ ( വാടകവീട് ) ഫോൺ ഫാൾട്ടാണെന്ന്
തെറ്റിധരിപ്പിച്ച് വേണുക്കുട്ടൻ നായരുടെ ഫോൺനമ്പർ കരസ്ഥമാക്കി സ്പിരിറ്റുകടത്തു സംഘത്തിന്
കൊടുക്കുന്നു. ഫോൺ ഉപയോഗിക്കാൻ വേണ്ടി വേണുക്കുട്ടൻ നായരോട് സൗഹൃദം നടിക്കുന്നു. വാടകവീടിനെ
കള്ളപ്രമാണമുണ്ടാക്കി വിദേശ മലയാളിക്കു വിൽക്കാൻ ശ്രമിക്കുന്നു. മധുസ്വാമിയും ഭാര്യ
ബിന്ദുവും അന്യഭാഷകളിൽ സംസാരിച്ചതിനാൽ ഇടപാടിനെക്കുറിച്ച് അറിയാതെ രണ്ടാഴ്ചയോളം ഫോൺ
ഉപയോഗിക്കാൻ വേണുക്കുട്ടൻ നായർ അവസരം നൽകുന്നു. മനസ്സിലാക്കിയപ്പോൾ വേണുക്കുട്ടൻ നായർ
വീടു വില്പനയെ പൊളിക്കുന്നു. സ്പിരിറ്റുകടത്തിനെക്കുറിച്ച് പോലീസിനെയും നാട്ടുകാരേയും
അറിയിക്കുന്നു. നാട്ടുകാർ സ്പിരിറ്റുപിടിച്ച് പോലീസിൽ ഏൽപ്പിക്കുന്നു. മധുസ്വാമിയും
ബിന്ദുവും സഹായി രവിയും കൂടി മദ്യപിച്ചുവന്ന് ഞങ്ങളെ കൈയേറ്റം ചെയ്യുന്നു. ( മധുസ്വാമിയുടെ
സഹോദരി സുധാലക്ഷ്മിയുടെ മകളെ വേണുക്കുട്ടൻ നായർ പൂജാമുറിയിൽ വച്ച് പീഡിപ്പിച്ചതായി
മധുസ്വാമിയുടെ ജ്ഞാന ദൃഷ്ടിയിൽ തെളിഞ്ഞെന്നും
പറഞ്ഞായിരുന്നു അക്രമം. ) എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നു.
പുറത്തു പറഞ്ഞാൽ ശിവസേന യിലെ ഗുണ്ടകളുമായിവന്ന് വേണുക്കുട്ടൻ നായരെ കെട്ടിയിട്ട് എന്നെ
ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. ( ഹെർണിയ സ്ക്രോട്ടത്തിലിറങ്ങി അപകടാവസ്ഥയിൽ
ആയിരുന്നതിനാൽ ഞങ്ങൾ കേസിനു പോയില്ല.) നൂലിയം
പാറമട സ്പിരിറ്റുകേസിൽ മധുസ്വാമി പിടിക്കപ്പെടുമെന്നാകുന്നു. പലരെക്കൊണ്ടും മധുസ്വാമി
ഞങ്ങളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിക്കുന്നു. ഞങ്ങൾ എല്ലാം അഭിഭാഷകനെ അറിയിച്ച്
കേസ് ഫയൽ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അതറിഞ്ഞ് ഗോപി വീട്ടിൽ വന്ന് ഞങ്ങളെ പിന്മാറ്റിക്കാൻ
ശ്രമിക്കുന്നു. മറ്റുപലരെക്കൊണ്ടും ഞങ്ങളെ വിളിപ്പിച്ച് കേസിനുപോകരു തെന്ന് അപേക്ഷിക്കുന്നു.
കേസിനുപോയാൽ ഞങ്ങളെ തകർത്തുകളയുമെന്നും ഞങ്ങൾ കേരളം തന്നെ വിട്ടുപോകണമെന്നും മാണിക്കോത്തു
പത്മനാഭൻ ഭീഷണിപ്പെടുത്തുന്നു. അല്ലെങ്കിൽ
മൂന്നുദിവസത്തിനകം ആഭിചാരം ചെയ്തുകൊന്നുകളയുമെന്നും ഗോപി തലയോട്ടിക്കായി തൈക്കാട് ശ്മശാനത്തിൽ
പോയിരിക്കയാണെന്നും അട്ടഹസിക്കുന്നു. അതൊന്നും ഫലിക്കുന്നില്ലെന്ന് മനസ്സിലായപ്പോൾ
ഡി.ജി.പി.ജോസഫ് തന്റെ ആജ്ഞാനുവർത്തിയാണെന്നും ജോസഫിനേയും കൂട്ടി വന്ന് തകർത്തുകളയുമെന്നും
ഭീഷണിപ്പെടുത്തുന്നു. ഒന്നിനും വഴങ്ങാത്ത വേണുക്കുട്ടൻ നായർ കേസ് വേഗം ഫയൽ ചെയ്യണമെന്ന്
അഭിഭാഷകനെ അറിയിച്ചിട്ട് പേവാർഡ് കിട്ടിയപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓപ്പറേഷനുവേണ്ടി
അഡ്മിറ്റാകുന്നു. നൂലിയം പാറമടസ്പിരിറ്റുകേസിൽ മധുസ്വാമിപിടിക്കപ്പെടുമെന്നാകുന്നു.
വനിതാകമ്മിഷനിലെ അദ്ധ്യക്ഷ കമലത്തിന് കൈക്കൂലികൊടുത്ത് വേണുക്കുട്ടൻ നായരെ ഒതുക്കാൻ
ശ്രമിക്കുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി ബഡ്റസ്റ്റിലായിരുന്ന വേണുക്കുട്ടൻ
നായരുടെ വീട്ടിലെത്തിയ വനിതാകമ്മിഷൻ എസ്സ്.ഐ.മാർ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിച്ച്
പരാജയപ്പെടുന്നു. ഞാൻ വനിതാകമ്മിഷനിൽ ചെന്ന് അവധിക്കപേക്ഷ കൊടുക്കുന്നു. മധുസ്വാമിയുടെ
താമസസ്ഥലത്തിനടുത്തുനിന്നും അടുത്ത സ്പിരിറ്റു വണ്ടിയും നാട്ടുകാർ പിടിക്കുന്നു. മാണിക്കോത്തുമായി
സന്ധിയിലെത്താൻ കമലം വേണുക്കുട്ടൻ നായരോട് ആവശ്യപ്പെടുന്നു. വേണുക്കുട്ടൻ നായർ നിഷേധിക്കുന്നു.
പിറ്റേന്നുരാവിലെ പൂജപ്പുര എസ്സ്.ഐ.സൂത്രത്തിൽ മഫ്ടിപ്പോലീസിനെ അയച്ച് വേണുക്കുട്ടൻ
നായരെ സ്റ്റേഷനിൽ എത്തിച്ചത്.
ആദരാജ്ഞലികള്
ReplyDeletepls reduce the font size... cant read properly
ReplyDelete