Sunday, 20 January 2013

കോടതിയും അഴിമതിയിൽ മുങ്ങിയോ ? II





           മധുസ്വാമിയും കുടുംബവും താമസിച്ചിരുന്ന വാടകവീടിനെ കള്ളപ്രമാണമുണ്ടാക്കി വിൽക്കാൻ മധുസ്വാമി ശ്രമിച്ചു. അതിനെ വേണുക്കുട്ടൻ നായർ പൊളിച്ചു. മധുസ്വാമിയും അച്ഛൻ ഗീതാചാര്യൻ ഭക്തദാസൻ മാണിക്കോത്തു പത്മനാഭനും അവരുടെ സഹായികളായ ചിലരും ഭീഷണിപ്പെടുത്തി വേണുക്കുട്ടൻ നായരെ നാട്ടിൽ നിന്നും ഓടിക്കാൻ ശ്രമിച്ചു. രാത്രി അസമയങ്ങളിൽ മധുസ്വാമി വീട്ടിലെത്തി വേണുക്കുട്ടൻ നായരെ കൊല്ലാൻ ശ്രമിച്ചു കാറിടിച്ച് കൊല്ലാൻ ശ്രമിച്ചു. ഒടുവിൽ മധുസ്വാമി വീടുകയറി ആക്രമിച്ചു.. വേണുക്കുട്ടൻ നായർ അഭിഭാഷകനെ കണ്ട് മധുസ്വാമിക്കെതിരെ കേസ് കൊടൂക്കാനുള്ള ഏർപ്പാടുകൾ ചെയ്തു.  എന്നിട്ട് വൃഷണത്തിലിറങ്ങിയ ഹെർണിയ ഓപ്പറേഷനുവേണ്ടി അടിയന്തിരമായി മെഡിക്കൽ കോളേജിൽ അഡ്മിറ്റായി.
       വേണുക്കുട്ടൻ നായരുടെ ഫോൺ ഉപയോഗിച്ച് മധുസ്വാമി നടത്തിയ സ്പിരിറ്റു കടത്ത് ( നൂലിയം പാറമട, നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ നിന്നും ) നാട്ടുകാർ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചു. സ്പിരിറ്റുകടത്തിന് മധുസ്വാമിയെ സഹായിച്ചിരുന്ന പോലീസുകാർക്ക് ഡ്യൂപ്പിനെ പ്രതിയാക്കി കേസ് ചാർജ് ചെയ്യേണ്ടി വന്നു. നൂലിയം പാറമട ( വെള്ളറട ) കേസിൽ  അമ്മയുടെ ഏക അത്താണിയായ ഒരു പാവം പയ്യനെ ആയിരുന്നു വെള്ളറട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഏ. പ്രമോദ്കുമാർ പ്രതിയാക്കിയത്. പാതിരിയച്ചൻ ആ അനീതിക്കെതിരെ അന്നത്തെ മുഖ്യമന്ത്രി ആന്റണിക്കും മനുഷ്യാവകാശകമ്മിഷനും പരാതികൊടുത്തു. മദ്യവിരുദ്ധ സമിതി പ്രവർത്തകർ യഥാർത്ഥപ്രതികളെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പരാതി നൽകി.  നിരപരാധി മുക്തനായി.  ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. മധുസ്വാമി പിടിക്കപ്പെടുമെന്ന ഘട്ടമെത്തി.
           വേണുക്കുട്ടൻ നായർ തനിക്കുഭീഷണിയാണെന്ന്  അറിയാമായിരുന്ന മധുസ്വാമി അച്ഛൻ മാണിക്കോത്തുപത്മനാഭന് ഉന്നതങ്ങളിലുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് വേണുക്കുട്ടൻ നായരെ വശത്താക്കാൻ ശ്രമിച്ചു. എന്നാൽ മധുസ്വാമിയുടെ തട്ടിപ്പും സ്പിരിറ്റു കടത്തും പുറത്തുകൊണ്ടുവരുമെന്ന നിലപാടിൽനിന്നും വേണുക്കുട്ടൻ നായർ പിന്മാറിയില്ല. സ്പിരിറ്റുകടത്തിന് മധുസ്വാമിയെ സഹായിച്ചിരുന്ന ശ്രീധരനെക്കുറിച്ചും വകുപ്പുമന്ത്രിക്ക് അറിയിപ്പ് കൊടുക്കുമെന്നും വേണുക്കുട്ടൻ നായർ മധ്യസ്ഥരെ അറിയിച്ചു. മധുസ്വാമിയും മാണിക്കോത്തും സഹായത്തിന് വനിതാകമ്മിഷൻ അദ്ധ്യക്ഷയായിരുന്ന കമലത്തെ ( ആനക്കൊമ്പ് മോഷ്ടിച്ച പ്രതികളെ സംരക്ഷിച്ച മന്ത്രി ) സമീപിച്ചു.  വേണുക്കുട്ടൻ നായരെ അനുനയിപ്പിക്കാൻ ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്തു.
              ഓപ്പറേഷൻ കഴിഞ്ഞ് ബഡ്റസ്റ്റിലായിരുന്ന വേണുക്കുട്ടൻ നായരെ ഡി.ജി.പി.യുടെ പി.എ.എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ ഫോണിൽ വിളിച്ച് മധുസ്വാമിയുടെ അനന്തിരവൾ ശരണ്യയെ വേണുക്കുട്ടൻ നായർ പീഡിപ്പിച്ചതായി വനിതാ കമ്മിഷനിൽ പരാതി ലഭിച്ചിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തി. അതിന്മേൽ നടപടിയെടുത്തുകൊള്ളാൻ വേണുക്കുട്ടൻ നായർ മറുപടി കൊടുത്തു. അടുത്തതിന്റെ അടുത്തദിവസം രാവിലെ പത്തുമണിക്ക് വനിതാകമ്മിഷനിൽ ഹാജരാകണമെന്ന് ആ സ്ത്രീ ആവശ്യപ്പെട്ടു. രേഖാമൂലമുള്ള അറിയിപ്പുവേണമെന്ന് വേണുക്കുട്ടൻ നായർ പറഞ്ഞു. ( തുടരും )

No comments:

Post a Comment