മനുഷ്യൻ തമ്മിലടിച്ചു നശിക്കണമെന്ന് ഒരു മതഗ്രന്ഥവും
നമ്മെ പഠിപ്പിക്കുന്നില്ല. അതേസമയം അന്യോന്യം
സ്നേഹിക്കാനും ബഹുമാനിക്കാനും മതാചാര്യന്മാരെല്ലാം നമ്മെ പഠിപ്പിക്കുന്നുമുണ്ട്. എന്നിട്ടും നമ്മുടെ നാട്ടിൽ അക്രമവും കൊലയുമൊക്കെ
നിത്യേന വർദ്ധിക്കുന്നു. ആരാണ് ഇതിന് ഉത്തരവാദി ?
ജനനന്മയ്ക്കായി പ്രവർത്തിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന
ഭരണകർത്താക്കളും ജനക്ഷേമത്തിനായി പ്രവർത്തി ക്കേണ്ട നിയമപാലകരും ഇവിടെ ക്രിമിനലുകളെ
സൃഷ്ടിച്ച് വളർത്തുകയാണ് അനീതിക്കെതിരെ ശബ്ദിക്കുന്നവർ കൊലക്കത്തിക്ക് ഇരയായേയ്ക്കാം.
ഏതായാലും ഞാൻ മനസ്സിലാക്കിയ യാഥാർത്ഥ്യങ്ങൾ എനിക്ക് കുറിക്കാതെ വയ്യാ. സത്യം വിളിച്ചുപറയുന്നത്
തെറ്റാണെന്നു വിശ്വസിക്കുന്നവർക്ക് എനിക്കെതിരെ നീങ്ങാം. പക്ഷേ എനിക്കെതിരെ മാത്രം.. മറ്റാരും ഇതിന് ഉത്തരവാദിയല്ല.
ഒരു ക്രിമിനൽ കുടുംബത്തിന്റെ നിലനിൽപ്പ് ഭദ്രമാക്കാൻ ഭരണ കർത്താക്കളും നിയമപാലകരും
മലയാള നാടകവേദിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ശ്രീ. പി.കെ.വേണുക്കുട്ടൻ നായരെ ബലിയാടാക്കി.
സത്യാവസ്ഥ അന്വേഷിച്ചറിയാൻ തയ്യാറാകാതെ സമൂഹം അദ്ദേഹത്തെ ക്രൂരമായി ഒറ്റപ്പെടുത്തി.
നിരപരാധിത്വം തെളിയിക്കണമെന്ന വാശിയുള്ളതുകൊണ്ടു
മാത്രം അദ്ദേഹം ഇന്നും ജീവിക്കുന്നു. എത്രയോപേർ
ഇത്തരം അവസ്ഥയിൽ ജീവിതം അവസാനിപ്പിച്ചിരിക്കാം.
മുൻമന്ത്രി കമലത്തിന്റെ അദ്ധ്യക്ഷതയിലുള്ള വനിതാ കമ്മിഷനും മ്യൂസിയം സി.ഐ. ശ്രീധരനും
പൂജപ്പുര എസ്സ്.ഐ.ബി.കൃഷ്ണകുമാറും പബ്ലിക് പ്രോസിക്യൂട്ടർ മണ്ണന്തല രാമചന്ദ്രനും ജഡ്ജ്
എം.ആർ.അനിതയും കൂടെ അതിവിദഗ്ധമായി സ്പിരിറ്റു കടത്തും തട്ടിപ്പും നടത്തി ജീവിക്കുന്നവരെ രക്ഷിക്കാൻ ആ കുടുംബത്തിന്റെ അധാർമ്മിക പ്രവർത്തികളെ പുറംലോകത്തെ അറിയിച്ച വേണുക്കുട്ടൻ
നായരെ കുറ്റവാളിയാക്കിത്തീർത്തതെങ്ങനെയെന്നു
വിശദീകരിച്ചുകൊണ്ട് ഞാനെഴുതിയ പുസ്തകമാണ് അഭിനവസിദ്ധന്മാർ അരങ്ങ് വാഴുമ്പോൾ. സത്യം
പുറം ലോകമറിയണമെന്ന ആഗ്രഹത്തോടെ ഇതിലെഴുതട്ടെ.
ഒരുപക്ഷേ പുസ്തകത്തിലെ ചില അദ്ധ്യായങ്ങൾ പിന്നിടുമ്പോൾ ഞാൻ കൊല്ലപ്പെട്ടേയ്ക്കാം.
എന്നാലും അച്ചടിച്ച പുസ്തകം അവശേഷിക്കും. കലാകേരളം വേണുക്കുട്ടൻ നായരോടു കാട്ടിയ ഈ പാതകത്തിന് വരും
തലമുറയെങ്കിലും പ്രതികരിക്കട്ടെ.
പ്രിയ സോദരാ
ReplyDeleteആശംസകൾക്ക് നന്ദി.
ആശയ്ക്ക് എന്റെ എല്ലാ അഭിവാദനങ്ങളും. ഭരകൂടഭീകരതയിൽ ഹോമിക്കപ്പെടാനുള്ളതല്ല ജിവിതം എന്ന് കാണിച്ച് കൊടുക്കണം വരും തലമുറക്ക്.
ReplyDeleteപ്രീയപ്പെട്ട നന്ദന,
ReplyDeleteസമാന ചിന്താഗതിയുള്ളതിന് വളരെ സന്തോഷം.